പരുമല പുതിയ പള്ളി

പരിശുദ്ധനായ പരുമല തിരുമേനിയുടെ പള്ളി കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടെ വരുന്ന തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളുന്നതിനും കാലപഴക്കത്തിലുണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നതിനുമായി കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം പള്ളി പുതുക്കി പണിതു.

Read More...

പരിശുദ്ധ പരുമല തിരുമേനി

മലങ്കര ഓര്‍ത്ത‍ോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനാണ് പരുമല തിരുമേനി അല്ലെങ്കില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് (ജൂണ്‍ 15, 1848 – നവംബര്‍ 2, 1902).പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഇദ്ദേഹം.

Read More...

പരിശുദ്ധ പരുമല തിരുമേനിയുടെ കബര്‍

1902 നവംബര്‍ 2-ന് കാലംചെയ്ത മാര്‍ ഗ്രീഗോറിയോസിനെ പരുമല പള്ളിയുടെ മദ്ബഹയോട് ചേര്‍ന്ന പ്രത്യേക കബറിടത്തില്‍ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ ഓര്‍മ്മപ്പെരുന്നാള്‍ എല്ലാ വര്‍ഷവും നവംബര്‍ 1,2 തീയതികളില്‍ സഭ ആചരിക്കുന്നു.

Read More...

അഴിപ്പുര : വിശുദ്ധന്‍റെ വാസസ്ഥലം

പരുമല പള്ളിക്ക് പടിഞ്ഞാറ് വടക്കായി നില്‍ക്കുന്ന ചെറിയ ‘അഴിപ്പുര’ പരുമല തിരുമേനിയുടെ ജീവിതത്തിന്റെ ചരിത്രസാക്ഷി.പരിശുദ്ധന്റെ കാലടികൊണ്ട് പരിശുദ്ധമായ അഴിപ്പുര പെരുന്നാളിനോടനുബന്ധിച്ച് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള അഖണ്ഡപ്രാര്‍ത്ഥനയിലൂടെ വീണ്ടും പവിത്രീകരിക്കപ്പെടുകയായിരുന്നു.

Read More...